Pineapple: പൈനാപ്പിൾ

പൈനാപ്പിൾ കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. അതിന്റെ മധുരം പുളിപ്പും എല്ലാം കൂടി ഒരു പ്രത്യേക രുചിയാണ്. ഇനി കഴിക്കുമ്പോൾ അതിന്റെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് കൂടി ഒന്ന് അറിഞ്ഞിരുന്നോളൂ.

';

പൈനാപ്പിളിന്റെ ​ഗുണങ്ങൾ

ശരീരത്തിലെ ഓക്സിഡേഷൻ തടയും. വിട്ടുമാറാത്ത രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കും. കോപ്പർ, തയാമിൻ, വിറ്റാമിൻ ബി 6 എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

';

ദഹനം

പൈനാപ്പിൾ നാരുകളാൽ അതായത് ഫൈബർ സമ്പുഷ്ടമാണ്. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.

';

ബ്രോമെലൈൻ

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ചതവ് എന്നിവ കുറയ്ക്കാൻ സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ചയെയും ഇത് തടയും.

';

ആന്റി ഇൻഫ്ലമേറ്ററി ​ഗുണം

പൈനാപ്പിൾ കഴിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നൽകും. ബ്രോമെലൈന്റെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണമാണ് ഇതിന് കാരണം.

';

VIEW ALL

Read Next Story