കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ്. മഖാന. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഖാന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നിങ്ങൾക്ക് വിശക്കുമ്പോൾ മഖാനകൾ കഴിക്കാം ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ക്ഷീണം ഉണ്ടാകില്ല, ശരീരഭാരം കുറയുകയും ചെയ്യും.
മഖാനയില്‍ ആൻറി ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ടെന്നാണ്. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഏറെ സഹായകമാണ്.
ആൻറി ഓക്സിഡൻറുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് മഖാന, ഇത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഹോർമോൺ ബാലൻസ് നിലനിർത്താൻ മഖാന സഹായിക്കുന്നു. ആർത്തവസമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. ആർത്തവത്തിന് മുമ്പുള്ള ലക്ഷണങ്ങളെ നേരിടാനും അവ സഹായിക്കുന്നു.
മഖാന വന്ധ്യതയ്ക്ക് ഒരു പരിഹാരമാണ്. മഖാനയുടെ പതിവ് ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീ ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ മഖാന സഹായിക്കുന്നു