ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അകാലനരയും മുടികൊഴിച്ചിലും. പണ്ട് പ്രായമായവരിൽ മാത്രം കണ്ടിരുന്ന നര ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരേയും ബാധിച്ചിരിക്കുകയാണ്.
നമ്മുടെ തെറ്റായ ജീവിതരീതിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്റെ പ്രധാന കാരണം. അതിനാൽ തന്നെ മാർക്കറ്റിൽ നര മാറ്റാനുള്ള പലതരത്തിലുള്ള ഉൽപ്പന്നങ്ങളാണ് ഇറങ്ങുന്നത്.
എന്നാൽ ഇവയ്ക്കൊന്നും നരയെന്ന പ്രശ്നത്തിൽ നിന്നും പൂർണ്ണമായൊരു മോചനം നൽകുക എന്നത് സാധ്യമല്ല. എന്നാൽ ചില നാട്ടുവൈദ്യങ്ങളും പൊടിക്കൈകളും ഇതിന് സഹായിക്കും അങ്ങനെയൊരു വിദ്യയാണ് ഇവിടെ പറയുന്നത്.
കടുകെണ്ണ മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കും. ഇതിലെ ആന്ഡറി ഓക്സിഡന്റുകൾ മുടി കറുപ്പ് നിറമാകുന്നതിൽ നിന്നും തടയുന്നു. കൂടാതെ ഇത് തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്താനായി സഹായിക്കുന്നു.
കടുകെണ്ണ കൊണ്ട് മുടിയുടെ നരമാറ്റാനുള്ള എണ്ണ തയ്യാറാക്കുന്നതിനായി പ്രധാനമായും വേണ്ടത് നെല്ലിക്ക, ഉലുവ എന്നിവയാണ്.
എണ്ണ തയ്യാറാക്കുന്നതിനായി ആദ്യം നെല്ലിക്കയും ഉലുവയും മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഒരു ഇരുമ്പ് പാത്രം എടുത്ത് അതിലേക്ക് കടുകെണ്ണ ഒഴിക്കുക. ഈ പേസ്റ്റും അതിലേക്കിടുക. 5 മുതൽ 10 മിനിറ്റു വരെ മൂപ്പിക്കുക. എണ്ണ തയ്യാർ