പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും ഈ സൂപ്പർഫുഡുകൾ
മഴക്കാലത്ത് വിവിധ രോഗങ്ങളും അണുബാധകളും വർധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഈ സമയം പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
വെളുത്തുള്ളി ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതാണ്. ഇത് ജലദോഷത്തിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു.
ഇഞ്ചിക്ക് ആൻറി ഇൻഫ്ലമേറ്ററി ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തമായ ആൻറി ഇൻഫ്ലമേറ്ററി സംയുക്തമാണ്.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും വിവിധ അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു.
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.