തടി പെട്ടെന്ന് കുറയ്ക്കണോ? എന്നാൽ രാവിലെ ഇതൊക്കെ ചെയ്തോളൂ..!
ശരീരഭാരം കുറയ്ക്കാൻ രാവിലെ എഴുന്നേറ്റ ഉടൻ എന്തൊക്കെ ചെയ്യണം, അറിയാം...
അമിത ഭാരം കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് രാവിലെ മലമൂത്ര വിസർജ്ജനത്തിന് ശേഷം weight ചെക്ക് ചെയ്യുക എന്നതാണ്
പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക ഇത് നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിച്ച് കലോറി എരിച്ചുകളയും
പ്രഭാതഭക്ഷണത്തിന് മുൻപ് വ്യായാമം ചെയ്യുക. ഈ സമയം വ്യായാമം ചെയ്യുന്നത് ശരീത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സൂപ്പറാ
ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ഇതിലൂടെ നിങ്ങൾക്ക് വിശപ്പ് നിയന്ത്രിക്കാം
എല്ലാ ദിവസവും രാവിലെ ആ ദിവസം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ലിസ്റ്റ് തയ്യാറാക്കുക. ഇത് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും
കഴിക്കുന്ന ഭക്ഷണം കൂടുതലാകാതിരിക്കാൻ കപ്പോ സ്പൂണോ ഉപയോഗിച്ച് അളന്നെടുക്കുക
ദിനവും ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നത് നല്ലത്. അത് പഴത്തിന്റെയോ പച്ചക്കറിയുടെയോ ആകാം
രാവിലെ ഫ്ലേവർഡ് സിറപ്പുകൾ ചേർത്ത സ്പെഷ്യൽ കോഫി അരുത് അതിൽ കലോറി കൂടുതലാണ്. പകരം പാട കളഞ്ഞ പാൽ ചേർത്ത് പഞ്ചസാര ചേർക്കാത്ത കോഫി കുടിക്കുക. കഴിവതും ഗ്രീൻ ടീ ആണ് നല്ലത്.
നല്ല ഉറക്കം തടി കുറയ്ക്കാൻ അത്യാവശ്യമാണ്. ഉറക്കം കുറയുന്നത് അമിത വിശപ്പിന് കാരണമായേക്കും. കൃത്യ സമയത്തുതന്നെ ഉറങ്ങുക