Neem Tea Benefits: ആര്യവേപ്പില ചായയ്ക്കുണ്ട് അതിശയിപ്പിക്കുന്ന ഗുണങ്ങൾ!!

Published by: Zee Team | Oct 04, 2023

ആര്യവേപ്പിന്‍റെ ഇലകൾ, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്‌. ആര്യവേപ്പ് നമ്മുടെ 'നല്ല ആരോഗ്യത്തെ' പ്രതിനിധാനം ചെയ്യുന്നു.

Published by: Zee Team | Oct 04, 2023

വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയവ മാറ്റാന്‍ സഹായിക്കുന്നു. ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു ഒറ്റമൂലിയാണ് ആര്യവേപ്പില.

Published by: Zee Team | Oct 04, 2023

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും.

Published by: Zee Team | Oct 04, 2023

വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഡോക്ടർമാർ ഇത് വിലക്കുന്നു. എന്നാൽ വേപ്പിൻ ചായ വെറും വയറ്റിൽ കുടിക്കാം. വേപ്പിൻ ചായ കുടിയ്ക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

Published by: Zee Team | Oct 04, 2023

ആന്‍റിഓക്‌സിഡന്‍റ് , ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ, ആന്‍റിഫംഗൽ തുടങ്ങിയ ഗുണങ്ങൾ വേപ്പിലയിലുണ്ട്, ഇത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. ഇത്രയേറെ ഗുണങ്ങള്‍ ഉള്ള ആര്യവേപ്പിന്‍റെ ഇലകള്‍ കൊണ്ടുള്ള ചായ കുടിച്ചാല്‍ ഏതൊക്കെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും എന്നറിയാം....

Published by: Zee Team | Oct 04, 2023

പല ചർമ്മപ്രശ്‌നങ്ങളും ആര്യവേപ്പിന്‍റെ ചായ കഴിച്ചാൽ മാറും. മുഖക്കുരു, പാടുകൾ മുതലായവ മാറണമെങ്കിൽ വേപ്പിൻ ചായ കഴിക്കാം. ഇത് ചെയ്യുന്നതിലൂടെ ചർമ്മം മെച്ചപ്പെടുത്താനും കഴിയും.

Published by: Zee Team | Oct 04, 2023

ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാനും വേപ്പില ചായ ഉപയോഗപ്രദമാണ്. മാറുന്ന സീസണിൽ വേപ്പിൻ ചായ p[പതിവാക്കാം. ചുമ, നെഞ്ച് വീക്കം എന്നിവയിൽ നിന്ന് മുക്തി നേടാനും ഇത് ഉപയോഗപ്രദമാകും.

Published by: Zee Team | Oct 04, 2023

പ്രമേഹരോഗികളും ഡോക്ടറുടെ നിർദേശപ്രകാരം വേപ്പില ചായ കഴിക്കണം. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല നിയന്ത്രണവിധേയമാകുന്നത്. വാസ്തവത്തിൽ, രോഗികൾക്ക് മൂത്രാശയ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

Published by: Zee Team | Oct 04, 2023

വേപ്പിൻ ചായ കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. ഗ്യാസ്, വയറുവേദന, എരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വേപ്പില ചായ ഉപയോഗപ്രദമാണ്.

Published by: Zee Team | Oct 04, 2023

VIEW ALL

Read Next Story