ജ്യൂസ് അടിച്ച് കുടിക്കാൻ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളും ഏതൊക്കെയാണെന്ന് അറിയാം...
നാരുകൾ അടങ്ങിയതാണ് മാമ്പഴം. ജ്യൂസ് അടിക്കുമ്പോൾ ഇതിലെ നാരുകളുടെ അംശം കുറയും. അതിനാൽ മാമ്പഴം മുറിച്ച് കഴിക്കുന്നതാണ് നല്ലത്.
പൈനാപ്പിൾ ജ്യൂസ് ആക്കുമ്പോൾ ഇവയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഇല്ലാതാകുന്നു അതിലൂടെ പൈനാപ്പിളിലെ പഞ്ചസാരയുടെ അളവും വർധിക്കും. പൈനാപ്പിൾ ജ്യൂസ് അമിതമായി കുടിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും വർധിക്കും.
പഴം ജ്യൂസ് അടിക്കാതെ വെറുതെ കഴിക്കുകയോ സ്മൂത്തിയാക്കുകയോ ചെയ്യുന്നതാണ് ആരോഗ്യത്തിന് ഗുണം.
അവോക്കാഡോയ്ക്ക് ഒരു ക്രീമി ടെക്സ്ചറാണുള്ളത്. ഇത് ജ്യൂസ് അടിക്കാൻ നല്ലതല്ല.
ധാരാളം പൾപ് അടങ്ങിയ ബ്ലൂബെറി ജ്യൂസ് ആക്കാതെ പഴമായി തന്നെ കഴിക്കുന്നതാണ് ഉചിതം.
വഴുതനങ്ങ ജ്യൂസ് അടിക്കുമ്പോൾ ഇതിൽ അടങ്ങിയിട്ടുള്ള സോളനൈൻ ധാരാളമായി ശരീരത്തിൽ ചെല്ലും. ഇത് അനാരോഗ്യകരമാണ്.
തേങ്ങ ജ്യൂസ് ആക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള നാരുകൾ നഷ്ടപ്പെടുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.