Breakfast

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. രാത്രി ഭക്ഷണം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം കഴിക്കുന്നതിനാൽ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ രാവിലെ കഴിക്കേണ്ടത് അത്യാവശ്യമാണ്.

';

പ്രാതൽ

പലരും അവരുടെ തിരക്കുമൂലം പ്രാതൽ ഒഴിവാക്കുകയും ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാതെയിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് അവരുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ദോഷമായി ബാധിച്ചേക്കാം

';

ശരീരഭാരം

പ്രാതൽ ഒഴിവാക്കുന്നത് ശരീരഭാരം വർധിപ്പിച്ചേക്കും. രാവിലത്തെ ഭക്ഷണം കഴിക്കാതെ മറ്റ് സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. പ്രാതൽ ഒഴിവാക്കുന്നവരിൽ വണ്ണംകുറയുന്ന പ്രക്രിയ വേ​ഗത്തിൽ ആയിരിക്കില്ലെന്നും പഠനങ്ങൾ പറയുന്നു.

';

ഹൃദ്രോ​ഗങ്ങൾ

പ്രാതൽ ഒഴിവാക്കുന്നവരിൽ ഹൃദ്രോ​ഗസാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രാതൽ ഉപേക്ഷിക്കുന്നവർക്ക് അനാരോ​ഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടിയേക്കും. ഇത് ഹൃദയാരോ​ഗ്യത്തെ ബാധിക്കും.

';

സമ്മർദ്ദം

പ്രാതൽ മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രധാനഘടകമാണ്. പ്രാതൽ ഒഴിവാക്കുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് ആ വ്യക്തിയെ അസ്വസ്ഥനാക്കുകയും ശരീരത്തിലെ കോർട്ടിസോൾ അളവ് വർധിച്ച് മാനസികസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു.

';

അസിഡിറ്റി

പ്രാതൽ ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ഭക്ഷണം കഴിക്കാതെ വിശന്നിരിക്കുമ്പോൾ അടുത്ത ഭക്ഷണം ദ​ഹിപ്പിക്കാനുള്ള ആസിഡുകൾ ശരീരം തന്നെ ആമാശയത്തിൽ റിലീസ് ചെയ്യും.

';

പോഷകകുറവ്

വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ തുടങ്ങിയ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റിയ മികച്ച സമയമാണ് പ്രാതൽ. പ്രാതൽ ഒഴിവാക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയിരിക്കുകയും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story