വൈകുന്നേരം ചായക്കൊപ്പം ചൂടോടെ മുളക് ബജ്ജിയോ കായ ബജ്ജിയോ കഴിക്കുന്നത് ഒരു അടിപൊളി അനുഭവമാണ് നൽകുന്നത്. ബജ്ജിക്കൊപ്പം കഴിക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന രുചികരമായ ചില ചട്നികൾ നോക്കിയാലോ.
ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം നമ്മൾ കഴിക്കുന്ന തേങ്ങ ചട്നി ബജ്ജിക്കൊപ്പവും രുചികരമാണ്. അരച്ച തേങ്ങ, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ചാണ് തേങ്ങ ചട്നി ഉണ്ടാക്കുന്നത്.
വറുത്ത നിലക്കടല, വെളുത്തുള്ളി, മസാലകൾ എന്നിവ അരച്ച് ഉണ്ടാക്കുന്ന പീനട്ട് ചട്നി ബജ്ജിക്കൊപ്പം അടിപൊളിയായിരിക്കും.
വറുത്ത ഉള്ളി, പുളി, വറ്റൽ മുളക് എന്നിവ അരച്ചാണ് ഉള്ളി ചട്നി ഉണ്ടാക്കുന്നത്. മുളക് ബജ്ജിക്കൊപ്പം ഉള്ളി ചട്നി മികച്ച കോമ്പിനേഷനാണ്.
തൈര്, വെള്ളരിക്ക, പുതിന, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു വ്യത്യസ്ത ചട്നിയാണ് യോഗർട്ട് ചട്നി. നല്ല എരിവുള്ള ബജ്ജിക്കൊപ്പം എരിവ് കുറച്ച് കഴിക്കാവുന്ന ഒന്നാണ് ഇത്.
മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, നാരങ്ങാനീര് എന്നിവ നന്നായി അരച്ചുണ്ടാക്കുന്ന പച്ചനിറത്തിലിരിക്കുന്ന ചട്നിയാണ് മല്ലിയില ചട്നി. നന്നായി വറുത്ത പലഹാരങ്ങൾക്കൊപ്പം മികച്ച കോമ്പിനേഷനാണ് മല്ലിയില ചട്നി.
ഫ്രഷ് പുതിന, മല്ലിയില, പച്ചമുളക്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന പുതിന ചട്നിക്ക് ഒരുപാട് ആരാധകരുണ്ട്. ബജ്ജിക്ക് ഒരു മസാല കിക്ക് ലഭിക്കാനായി ഈ ചട്നി പരീക്ഷിക്കാവുന്നതാണ്.
പുളി, ശർക്കര, മസാലകൾ എന്നിവ ചേർത്തുണ്ടാക്കുന്ന മധുരവും പുളിയുമുള്ള ചട്നിയാണ് പുളി ചട്നി. നല്ല എരിവുള്ള ബജ്ജിക്കൊപ്പം ഈ മധുരമുള്ള ചട്നി ഒരു വെറൈറ്റിയാണ്.