Chanakya Niti

ഇന്ത്യയിൽ ജീവിച്ചിരുന്ന മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനും തന്ത്രജ്ഞനുമായിരുന്നു ചാണക്യൻ. സന്തോഷകരവും വിജയകരവുമായ ജീവിതം എങ്ങനെ നയിക്കാമെന്ന് അ​ദ്ദേഹം ചാണക്യനീതിയിൽ പറയുന്നു.

Zee Malayalam News Desk
Oct 18,2024
';

ചാണക്യൻ

നാം ജീവിതത്തിൽ പിന്തുടരുന്ന ചില പ്രവ‍ൃത്തികൾ നമ്മളെ ഉന്നതിയിലെത്തിക്കുമെന്ന് ചാണക്യൻ വിശ്വസിക്കുന്നു.

';

ജ്ഞാനികൾ

ജ്ഞാനികളെ ബഹുമാനിക്കുന്നവർ ഉന്നതിയിലെത്തുമെന്ന് ചാണക്യ നീതിയിൽ പറയുന്നു. കാരണം, ജ്ഞാനിയായ ഒരാള്‍ ശരിയായ പാതയില്‍ നടക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്നു. വിഡ്ഢികളുടെ പുകഴ്ത്തല്‍ കേള്‍ക്കുന്നതിനേക്കാള്‍ ജ്ഞാനിയുടെ ശകാരങ്ങള്‍ കേള്‍ക്കുന്നതാണ് കൂടുതല്‍ പ്രയോജനകരമെന്ന് ചാണക്യന്‍ പറയുന്നു.

';

ഭക്ഷണം

ശരിയായ രീതിയില്‍ ഭക്ഷണം സംഭരിക്കുന്ന വീടുകളില്‍ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. ഭക്ഷണത്തെ ബഹുമാനിക്കുന്ന വീടുകളില്‍ ലക്ഷ്മീദേവിയുടെ കൃപ എപ്പോഴും നിലനില്‍ക്കും. എന്നാൽ ഭക്ഷണത്തെ ബഹുമാനിക്കാത്തവരുടെ കൂടെ ലക്ഷ്മി ദേവി നില്‍ക്കില്ല. കൂടാതെ, ഭക്ഷണം കളയരുതെന്നും ചാണക്യൻ പറയുന്നു. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവരുടെ വീട്ടില്‍ ദാരിദ്ര്യം നിലനില്‍ക്കും.

';

ഭാര്യാഭർതൃ ബന്ധം

ശാന്തവും പ്രസന്നവുമായ അന്തരീക്ഷമുള്ള വീട്ടില്‍ അനുഗ്രഹമുണ്ടാകും. ഭാര്യയും ഭര്‍ത്താവും പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന വീട്ടില്‍ ലക്ഷ്മീ ദേവിയും ഉണ്ടാകും.

';

തിന്മ

തിന്മ ചെയ്യുന്ന ഒരാളെ ഒരിക്കലും ബഹുമാനിക്കാന്‍ കഴിയില്ലെന്നും അവരുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്യുമെന്നും ചാണക്യന്‍ പറയുന്നു. മറ്റുള്ളവരെ അസൂയയോടെ നോക്കുന്നവരാണ് തിന്മ ചെയ്യുന്നത്. ഇതൊരു മോശം പ്രവൃത്തിയാണ്. ഈ ശീലങ്ങള്‍ ഒരു വ്യക്തിയുടെ പുരോഗതിയുടെ പാതയില്‍ ഒരു തടസ്സമായി മാറുന്നു.

';

ദേഷ്യം

ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് മാത്രം ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടാം. മറുവശത്ത്, അത്യാഗ്രഹത്തിന്റെ അഗ്‌നി ഒരു വ്യക്തിയെ ചാരമാക്കുന്നു. കാരണം ഇത്തരം ഘട്ടത്തില്‍ ഒരു വ്യക്തി തന്റെ ഉത്തരവാദിത്തങ്ങളും കടമകളും മറക്കുകയും എല്ലാ പ്രവൃത്തികളിലും പരാജയപ്പെടുകയും ചെയ്യുന്നു. ഈ ശീലം അകറ്റിനിര്‍ത്തുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story