ഭംഗിയുള്ള, തിളക്കമുള്ള ചർമ്മം സ്വന്തമാക്കണോ? കുടിക്കാം ഈ ജ്യൂസുകൾ
വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് പപ്പായ-പൈനാപ്പിൾ ജ്യൂസ്. ഇവ കുടിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുകയും ചെയ്യും.
വിറ്റാമിൻ എ,സി, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന് ഗുണകരം.
തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളരിക്ക- പുതിനയില ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും ഫ്രെഷ്നെസിനും ഇത് സഹായിക്കും.
കറ്റാർ വാഴയിലും നാരങ്ങയിലും അടങ്ങിയിരിക്കുന്ന ധാതുക്കൾ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
മാതളത്തിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഇതിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ തക്കാളി- ക്യാരറ്റ് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.
ഇവയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് ഏറെ ഗുണകരമാണ്.
തണ്ണിമത്തനിലുള്ള ലൈക്കോപ്പിൻ വിവിധ ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.