Ragi Benefits

മുടി കൊഴിച്ചിൽ മുതൽ തടി കുറയ്ക്കാൻ വരെ ഇത് സൂപ്പറാ..!

user Ajitha Kumari
user Aug 01,2024

Finger Millet

റാ​ഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മികച്ചതാണ്. റാ​ഗി ഫിംഗർ മില്ലറ്റ് എന്നും അറിയപ്പെടുന്നു

Fiber

റാഗി കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്. അതുപോലെ ഇതിൽ നാരുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്

പ്രമേഹമുള്ളവർക്ക്

പ്രമേഹമുള്ളവർക്ക് നല്ലൊരു ഭക്ഷണമാണ് റാഗി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അരി, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളേക്കാൾ കൂടുതൽ പോളിഫെനോളുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്

നാരുകൾ

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് മികച്ചതാണ്. ഭക്ഷണമായാണ് റാ​ഗിയെ പറയുന്നത്

High Protein

റാഗിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പ്രോട്ടീൻ കാരണം കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല

Ragi For Face

റാഗിയിൽ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ അമിനോ ആസിഡുകൾ മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് നല്ലതാണ്

Ragi For Hair Growth

ഹെയർ മാസ്കിൽ ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയുകയും മുടി വളർച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യും. പതിവായി റാഗി കഴിക്കുന്നത് മുടിയുടെ ഭംഗി നിലനിർത്താനും സൂപ്പറാണ്

For Born Health

റാഗി പതിവായി കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിയുള്ളതായി നിലനിർത്തും. ഒപ്പം എല്ല് പൊട്ടുക, ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ സാധ്യത കുറയ്ക്കും

ആരോഗ്യ സംരക്ഷണത്തിന്

ഗർഭകാലത്ത് റാഗി കഴിക്കുന്നത് മുലപ്പാലിന്റെ ഉത്പാദനം വർധിപ്പിക്കും. ഒപ്പം ഗർഭകാലത്തെ ആരോഗ്യ സംരക്ഷണത്തിനും റാഗി നല്ലതാണ്

hemoglobin levels

റാഗിയിലെ ഇരുമ്പിന്റെ അംശം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കും

VIEW ALL

Read Next Story