സമ്മർദ്ദം കൂടുമ്പോൾ പലപ്പോഴും അത് നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. എന്നാൽ ഇനി രാത്രി ഉറങ്ങും മുൻപ് ഇവ കഴിച്ച് നോക്കൂ. സമ്മർദ്ദവും കുറയും നല്ല ഉറക്കവും കിട്ടും.
നമ്മുടെ നാട്ടിൽ അത്ര സുപരിചിതനല്ല ഗോജി ബെറീസ്. ഈ വിദേശയിനം പഴത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകളും മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനും രാത്രിയിൽ നല്ല ഉറക്കം കിട്ടാനും സഹായിക്കും.
വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനും രാത്രിയിൽ നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.
ബദാമിൽ മെലറ്റോണിൻ, മഗ്നീഷ്യം എന്നിവയടങ്ങിയിട്ടുണ്ട്. ഉറങ്ങും മുൻപ് ഇവ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
കിവി പഴത്തിൽ സോറോടോണിൻ, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയിട്ടുണ്ട്. ഉറങ്ങും മുൻപ് ഇവ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
മെലറ്റോണൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വാൽനട്ട്. ഇത് വീക്കം കുറയ്ക്കാനും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.