സവാളയുടെ മണം കയ്യിൽ നിന്ന് പോകാൻ പാടാണോ? ഈ വഴികളൊന്ന് പരീക്ഷിക്കാം...
സവാള അരിഞ്ഞ് കഴിഞ്ഞ് സോപ്പിട്ട് കഴുകുന്നതിന് മുൻപ് നല്ല തണുത്ത വെള്ളത്തിൽ കൈ കഴുകുക.
നാരങ്ങാ നീര് ഉപയോഗിച്ച് കൈകൾ നന്നായി റബ് ചെയ്താൽ സവാളയുടെ മണം നീക്കം ചെയ്യാൻ സാധിക്കും.
വിനാഗിരിയും വെള്ളവും കൂടി മിക്സ് ചെയ്ത് അതിലേക്ക് കൈ മുക്കുക. ഇതിലെ അസിഡിറ്റി സവാളയുടെ മണം മാറാൻ സഹായിക്കും.
നനഞ്ഞ കോഫി ഗ്രൗണ്ടുകൾ ഉപയോഗിച്ച് കൈകൾ 30 സെക്കൻഡ് നേരം സ്ക്രബ് ചെയ്യുക.
ബേക്കിംഗ് സോഡയും വെള്ളവും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം കൈകളിൽ സ്ക്രബ് ചെയ്യുന്നത് സവാളയുടെ മണം കളയാൻ സഹായിക്കും.
60 ശതമാനം ആൽക്കഹോൾ കണ്ടന്റ് ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നല്ലതുപോലെ കഴുകുക. ഇതിലെ ആൽക്കഹോൾ കണ്ടന്റ് സവാളയുടെ മണം കളയാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.