കൊളസ്ട്രോൾ കുറയ്ക്കണ്ടേ? ഈ സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളെ സഹായിക്കും!
ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കും.
കുര്കുമിന് എന്ന രാസവസ്തുവാണ് മഞ്ഞളിന് നിറം നല്‍കുന്നത്. ഇവ വിവിധ രോഗങ്ങളിൽ നിന്ന് രക്ഷ നേടാന്‍ സഹായിക്കും. കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായകരമാണ്.
നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. ഇവ കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.
വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആലിസിന് കൊളസ്ട്രോളിനെ കുറയ്ക്കുന്നു.
നാരുകളാൽ സമ്പന്നമാണ് ഉലുവ. ഇവ കൊളസ്ട്രോളിനെ കുറയ്ക്കാൻ ഏറെ ഗുണം ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.