ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ രാവിലെ വെറും വയറ്റിൽ കറുവാപ്പട്ട വെള്ളം കുടിച്ചോളൂ
കറുവാപ്പട്ടയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. കറുവാപ്പട്ട വെള്ളത്തിന് മറ്റു പല ഗുണങ്ങളുമുണ്ട്
രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് കറുവാപ്പട്ട ഗുണകരമാണ്. രാവിലെ വെറും വയറ്റിൽ കറുവാപ്പട്ട വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം...
കറുവാപ്പട്ട ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കും. കറുവാപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ വിശപ്പ് കുറയും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കറുവാപ്പട്ട ഹോർമോൺ ബാലൻസ്, ഗർഭാശയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം, ആർത്തവ വേദന കുറയ്ക്കുക എന്നിവയിലൂടെ ആർത്തവചക്രം നിയന്ത്രിക്കും
കറുവാപ്പട്ട ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും, ക്രമമായ ആർത്തവചക്രം, അണ്ഡോത്പാദനം എന്നിവയെ സഹായിക്കുന്നതിലൂടെ പിസിഒഎസ് ലക്ഷണങ്ങളെ ലഘൂകരിക്കും.
കറുവാപ്പട്ട ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യും