Mouth Ulcer desease: പുണ്ണ്

പലർക്കും ഉണ്ടാകുന്ന ഒരു രോ​ഗാവസ്ഥയാണ് വായിൽ വരുന്ന പുണ്ണുകൾ. ഇത് മനഷ്യർക്ക് വല്ലാത്ത അവസ്ഥയാണ് ഉണ്ടാക്കുക. ഒന്നും കഴിക്കാനോ കുടിക്കാനോ ഒന്നിനും സാധിക്കാത്ത സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ചിലർക്ക് ഇത് അടിക്കടി വായിൽ രൂപപ്പെടാറുണ്ട്.

';

ലക്ഷണം

ചിലരെ സംബന്ധിച്ച് വായിൽ പുണ്ണ് വരുക എന്നുള്ളത് ഒരു പേടി സ്വപ്നമായി മാറാറുണ്ട് പലപ്പോഴും. എന്നാൽ ഇങ്ങനെ ഇടയ്ക്കിടെ വരുന്ന പുണ്ണുകളെ അവ​ഗണിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം ഇത് ഏതെങ്കിലും തരത്തിലുള്ള രോ​ഗങ്ങളുടെ തുടക്കമോ രോ​ഗലക്ഷണങ്ങളോ ആകാം.

';

വിറ്റാമിൻ ബി12

രോ​ഗങ്ങളുടെ ലക്ഷണങ്ങൾ മാത്രമല്ല വായിൽ ഉണ്ടാകുന്ന പുണ്ണുകൾ ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും നമ്മുടെ ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവവും കാണിക്കുന്നു. പ്രധാനമായും വിറ്റാമിൻ ബി12ന്റെ അഭാവം കൊണ്ടും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

';

ക്യാൻസർ

അടിക്കടി ഉണ്ടാകുന്ന വായിലെ പുണ്ണുകൾ ക്യാൻസറിന്റെ ലക്ഷണവുമാകാം. ഇന്ന് ലോകത്തെ മനുഷ്യർ നേരിടുന്ന രോ​ഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ക്യാൻസർ. അതിനാൽ തന്നെ വായിൽ പുണ്ണ് ഇടയ്ക്കിടെ വരുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

';

പാടുകൾ

നിങ്ങളുടെ വായയിൽ ചുവപ്പും വെള്ളയും നിറത്തിൽ പാടുകൾ രൂപപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു വിദ​ഗ്ധനെ സമീപിക്കേണ്ടത് അനിവാര്യമാണ്. കാരണം വായയിൽ ഉണ്ടാകുന്ന ഈ പാടുകൾ ക്യാൻസറിന്റെ ലക്ഷണമാണ്.

';

വേദനകൾ

അകാരണമായി വായയിൽ വീക്കമോ വേദനയോ അനുഭവപ്പെടുക. എന്ത് ഭക്ഷണം കഴിക്കുമ്പോഴും വിഴുങ്ങാൻ ബുദ്ധിമുട്ട് നേരിടുക തുടങ്ങയവും വായയിലെ ക്യാൻസറിന്റെ ലക്ഷണമാണ്. അതുപോലെ നാവ് വീങ്ങുക, നാവ് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെടാം.

';

വ്രണങ്ങൾ

വായയിൽ വ്രണങ്ങൾ ഉണ്ടാവുക. എന്തെങകിലും തരത്തിലുള്ള മുറിവുകൾ ഉണ്ടായാൽ അവ ഉണങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ‍ഡോക്ടറെ സമീപിക്കുക(ശ്രദ്ധിക്കുക: ഇവിടെ നൽിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തി ഉള്ളവയാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story