Potatoes

കറി വയ്ക്കാൻ മാത്രമല്ല വേറെയും ഉണ്ട് ഉരുളക്കിഴങ്ങ് കൊണ്ടുള്ള ​ഗുണങ്ങൾ...

Zee Malayalam News Desk
Nov 30,2024
';

ചർമ്മ സംരക്ഷണം

ഉരുളക്കിഴങ്ങ് മുറിച്ച് അത് ചർമ്മത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മത്തിന് കൂടുതൽ തിളക്കം കൂട്ടാൻ ഇത് ഉപകരിക്കും.

';

തുരുമ്പ്

തുരുമ്പുകൾ നീക്കം ചെയ്യാൻ ഒരു കഷണം ഉരുളക്കിഴങ്ങ് ബേക്കിം​ഗ് സോഡയിലോ ഉപ്പിലോ മുക്കി സ്ക്രബ് ചെയ്യാവുന്നതാണ്.

';

സൂര്യാഘാതം

തണുത്ത ഉരുളക്കിഴങ്ങ് കഷണം സൂര്യാഘാതമേറ്റ സ്ഥലത്ത് വെയ്ക്കുന്നത് ഇത് ശമിപ്പിക്കുന്നതിന് സഹായിക്കും. ഉരുളക്കിഴങ്ങിന്റെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ആണ് ഇതിന് സഹായകമാകുന്നത്.

';

വെള്ളിപാത്രങ്ങൾ വൃത്തിയാക്കാം

ഉരുളക്കിഴങ്ങ് പുഴുങ്ങിയ വെള്ളം ഉപയോ​ഗിച്ച് വെള്ളി പാത്രങ്ങൾ പോളിഷ് ചെയ്യാൻ സാധിക്കും.

';

കണ്ണ്

നേർത്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ കണ്ണിന്റെ മുകളിൽ വയ്ക്കുന്നത് കണ്ണിന്റ് ആരോ​ഗ്യത്തിന് നല്ലതാണ്.

';

കറ നീക്കം ചെയ്യാം

മഷി പോലുള്ള കറകൾ വസ്ത്രങ്ങളിൽ നിന്നോ കൈകളിൽ നിന്ന് നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ് നീര് ഉപയോ​ഗിക്കാവുന്നതാണ്.

';

പശ

പുഴുങ്ങിയ ഉരുളക്കിഴങ്ങ് മാഷ് ചെയ്യുമ്പോൾ അത് അന്നജം പുറത്തുവിടുന്നു. ഇത് ഒരു പ്രകൃതിദത്ത പശയായ ഉപയോ​ഗിക്കാവുന്നതാണ്.

';

ഫോ​ഗ്

കാറിന്റെ ​ഗ്ലാസുകളിലും മറ്റും ഫോ​ഗ് അടിക്കുന്നത് തടയാൻ ഒരു ഉരുളക്കിഴങ്ങ് കഷണം മതി.

';

തലവേദന

തണുത്ത ഉരുളക്കിഴങ്ങ് കഷണം നെറ്റിയിൽ വയ്ക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story