കറി വയ്ക്കാൻ മാത്രമല്ല വേറെയും ഉണ്ട് ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഗുണങ്ങൾ...
ഉരുളക്കിഴങ്ങ് മുറിച്ച് അത് ചർമ്മത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മത്തിന് കൂടുതൽ തിളക്കം കൂട്ടാൻ ഇത് ഉപകരിക്കും.
തുരുമ്പുകൾ നീക്കം ചെയ്യാൻ ഒരു കഷണം ഉരുളക്കിഴങ്ങ് ബേക്കിംഗ് സോഡയിലോ ഉപ്പിലോ മുക്കി സ്ക്രബ് ചെയ്യാവുന്നതാണ്.
തണുത്ത ഉരുളക്കിഴങ്ങ് കഷണം സൂര്യാഘാതമേറ്റ സ്ഥലത്ത് വെയ്ക്കുന്നത് ഇത് ശമിപ്പിക്കുന്നതിന് സഹായിക്കും. ഉരുളക്കിഴങ്ങിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആണ് ഇതിന് സഹായകമാകുന്നത്.
ഉരുളക്കിഴങ്ങ് പുഴുങ്ങിയ വെള്ളം ഉപയോഗിച്ച് വെള്ളി പാത്രങ്ങൾ പോളിഷ് ചെയ്യാൻ സാധിക്കും.
നേർത്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ കണ്ണിന്റെ മുകളിൽ വയ്ക്കുന്നത് കണ്ണിന്റ് ആരോഗ്യത്തിന് നല്ലതാണ്.
മഷി പോലുള്ള കറകൾ വസ്ത്രങ്ങളിൽ നിന്നോ കൈകളിൽ നിന്ന് നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്.
പുഴുങ്ങിയ ഉരുളക്കിഴങ്ങ് മാഷ് ചെയ്യുമ്പോൾ അത് അന്നജം പുറത്തുവിടുന്നു. ഇത് ഒരു പ്രകൃതിദത്ത പശയായ ഉപയോഗിക്കാവുന്നതാണ്.
കാറിന്റെ ഗ്ലാസുകളിലും മറ്റും ഫോഗ് അടിക്കുന്നത് തടയാൻ ഒരു ഉരുളക്കിഴങ്ങ് കഷണം മതി.
തണുത്ത ഉരുളക്കിഴങ്ങ് കഷണം നെറ്റിയിൽ വയ്ക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.