പഞ്ചസാര അമിതമായി കഴിച്ചാൽ ശരീരത്തിന് മാത്രമല്ല ചർമ്മത്തിനും അത് കേടാ. പഞ്ചസാരയുടെ ഉപഭോഗം അൽപം ഒന്ന് കുറച്ചാൽ പല ചർമ്മ പ്രശ്നങ്ങളും മാറും.
അകാല വാർദ്ധക്യത്തിന് കാരണമാകുന്നതാണ് പഞ്ചസാരയുടെ അമിതമായ ഉപയോഗം. ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താൻ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഉചിതമാണ്.
ചർമ്മത്തിലെ കൊളാജൻ ഉത്പാദനത്തെ തടസപ്പെടുത്തുന്നതാണ് പഞ്ചസാരയിലെ രാസവസ്തുക്കൾ. ഇതുമൂലം ചർമ്മത്തിൽ ചുളിവുകളും വരകളും ഉണ്ടാകാനിടയുണ്ട്. അതിനാൽ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.
പഞ്ചസാര അമിതമായി കഴിക്കുന്നത് മൂലം ഇൻസുലിൻ അളവിൽ വർധനയുണ്ടാകും. അതുമൂലം ചർമ്മത്തിൽ എണ്ണയുടെ ഉത്പാദനവും കൂടും. ഇത് മുഖക്കുരുവിന് കാരണമാകും. അതിനാൽ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
ചർമ്മ കോശങ്ങളിലെ രക്തയോട്ടത്തെയും ഓക്സിജൻ വിതരണത്തെയും ബാധിക്കുന്നതാണ് പഞ്ചസാരയുടെ അമിത ഉപയോഗം. ഇത് ചർമ്മത്തിന്റെ വരൾച്ചയ്ക്കും നീർജ്ജലീകരണത്തിനും കാരണമാകും. അതിനാൽ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക.
പഞ്ചസാരയുടെ അമിത ഉപയോഗം മൂലം സോറിയാസിസ് ഉണ്ടാകാനിടയുണ്ട്. അതിനാൽ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.