അയമോദകത്തിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ ഇവ വെള്ളത്തിലിട്ട് കുടിക്കുന്നത് നല്ലതാണ്
തണുപ്പുകാലത്ത് അയമോദകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം എന്നിവയെ അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്
ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങീ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദകം സഹായിക്കും. പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അയമോദക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കലോറി കുറഞ്ഞ ഈ പാനീയം വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദകം ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കിടുവാണ്. മുഖത്തെ ചുളിവുകളെ തടയാനും കറുത്ത പാടുകളെ അകറ്റാനും ഇവ സഹായിക്കും
സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്