പി.സി.ഒ.എസ് ഉള്ളവർക്കും ശരീരഭാരം കുറയ്ക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ....
സ്ത്രീകളിൽ വളരെയധികം ആശങ്കയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്). ശരീരത്തിലെ ചില ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം. അമിത വണ്ണത്തിനും പി.സി.ഒ.എസ് കാരണമാകുന്നു. എന്നാൽ ഭക്ഷണശീലത്തിലെ ചില മാറ്റങ്ങളിലൂടെ ശരീര ഭാരം കുറയ്ക്കാൻ സാധിക്കും.
പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, ഹോട്ടൽ ഭക്ഷണങ്ങൾ, മൈദ, എല്ലാത്തരം ഫ്രൂട്ട് ജ്യൂസുകൾ, സോഡ, ഗ്യാസ് നിറച്ച പാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവ ഒഴിവാക്കുക.
ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
പ്രോട്ടീൻ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക. ഇവ വിശപ്പിന്റെ ആസക്തി കുറയ്ക്കാനും ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കും.
പാലിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളുടെ ശരീരഭാരം കുറയ്ക്കാനും അവരുടെ ചില ഹോർമോൺ തലത്തിലുള്ള പിസിഒഎസ് ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്നു.
വെളിച്ചെണ്ണ, നട്ട് വെണ്ണ, അവാക്കാഡോ, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പുളിപ്പിച്ച ഭക്ഷണം ചേർക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർഡിയോ, ഭാര പരിശീലന വ്യായാമങ്ങൾ തുടങ്ങിയവ ചെയ്യുക.
ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ വീക്കം കുറയ്ക്കാനും ഇൻസുലിൻ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.