Sugar Intake

പഞ്ചസാര അമിതമായി കഴിച്ചാൽ ശരീരത്തിന് മാത്രമല്ല ചർമ്മത്തിനും അത് കേടാ. പഞ്ചസാരയുടെ ഉപഭോ​ഗം അൽപം ഒന്ന് കുറച്ചാൽ പല ചർമ്മ പ്രശ്നങ്ങളും മാറും.

Zee Malayalam News Desk
Dec 02,2024
';

അകാല വാർദ്ധക്യം

അകാല വാർദ്ധക്യത്തിന് കാരണമാകുന്നതാണ് പഞ്ചസാരയുടെ അമിതമായ ഉപയോ​ഗം. ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താൻ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നത് ഉചിതമാണ്.

';

കൊളാജൻ ഉത്പാദനം

ചർമ്മത്തിലെ കൊളാജൻ ഉത്പാദനത്തെ തടസപ്പെടുത്തുന്നതാണ് പഞ്ചസാരയിലെ രാസവസ്തുക്കൾ. ഇതുമൂലം ചർമ്മത്തിൽ ചുളിവുകളും വരകളും ഉണ്ടാകാനിടയുണ്ട്. അതിനാൽ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുക.

';

മുഖക്കുരു

പഞ്ചസാര അമിതമായി കഴിക്കുന്നത് മൂലം ഇൻസുലിൻ അളവിൽ വർധനയുണ്ടാകും. അതുമൂലം ചർമ്മത്തിൽ എണ്ണയുടെ ഉത്പാദനവും കൂടും. ഇത് മുഖക്കുരുവിന് കാരണമാകും. അതിനാൽ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് നല്ലത്.

';

വരൾച്ച

ചർമ്മ കോശങ്ങളിലെ രക്തയോട്ടത്തെയും ഓക്സിജൻ വിതരണത്തെയും ബാധിക്കുന്നതാണ് പഞ്ചസാരയുടെ അമിത ഉപയോ​ഗം. ഇത് ചർമ്മത്തിന്റെ വരൾച്ചയ്ക്കും നീർജ്ജലീകരണത്തിനും കാരണമാകും. അതിനാൽ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുക.

';

സോറിയാസിസ്

പഞ്ചസാരയുടെ അമിത ഉപയോ​ഗം മൂലം സോറിയാസിസ് ഉണ്ടാകാനിടയുണ്ട്. അതിനാൽ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് നല്ലത്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story