പാക്കറ്റ് പാൽ ഉപയോഗിക്കുന്നതിന് മുൻപ് തിളപ്പിക്കേണ്ടതുണ്ടോ? വിശദമായി അറിയാം.
പാക്കറ്റുകളിൽ ലഭിക്കുന്ന പാൽ പാസ്ചറൈസ് ചെയ്തത് ആയിരിക്കാനാണ് സാധ്യത കൂടുതൽ. ഇതിനകം തന്നെ ബാക്ടീരിയകളെ നശിപ്പിക്കുന്ന ചൂടാക്കൽ പ്രക്രിയയിലൂടെ കടന്നുപോയിട്ടുണ്ട്.
പാൽ ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി പെട്ടെന്ന് തണുപ്പിക്കുന്നതാണ് പാസ്ചറൈസിങ്. ഇപ്രകാരം ചെയ്ത പാലാണെങ്കിൽ ഇത് വീണ്ടും തിളപ്പിക്കുന്നത് വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ പോഷകങ്ങളെ ഇല്ലാതാക്കുന്നു.
പാൽ തിളപ്പിക്കുന്നത് ഇതിൻറെ ഘടനയിൽ മാറ്റം വരുത്തുന്നു. തിളപ്പിക്കുമ്പോൾ ഇത് മധുരമുള്ളതും ക്രീമിയും ആകുന്നു.
ശുചിത്വത്തോടെ സൂക്ഷിച്ച പാൽ അല്ലെന്ന് തോന്നുകയോ പാക്കറ്റിന് എന്തെങ്കിലും കേടുപാടുകൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ തിളപ്പിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
പാൽ തിളപ്പിക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുമെങ്കിലും ഇവ ഗുണം ചെയ്യുന്ന സൂക്ഷ്മ ജീവികളെയും ഇല്ലാതാക്കുന്നു. അതിനാൽ, ശരിയായി സൂക്ഷിച്ച പാൽ തിളപ്പിക്കണമെന്നില്ല.
പാസ്ചറൈസ് ചെയ്യാത്ത പാൽ ആണെങ്കിൽ സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ പാൽ തിളപ്പിക്കുന്നതാണ് ഉത്തമം.
തിളപ്പിക്കുന്നതിന് പകരം, കുറച്ച് നേരം പാൽ ചൂടാക്കുന്നത് അതിൻറെ പോഷകഗുണങ്ങൾ നഷ്ടപ്പെടാതെയിരിക്കാനും സുരക്ഷിതമായി കുടിക്കാനും സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.