ചിയ സീഡ്സിന്റെ ദോഷങ്ങൾ
ചിലർക്ക് ചിയ വിത്തുകൾ അലർജിക്ക് കാരണമാകും. ഇത് ചൊറിച്ചിൽ, വീക്കം എന്നിവയിലേക്ക് നയിക്കും.
ചിയ വിത്തുകളിൽ ആൽഫ ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തം നേർത്തതാക്കും.
ചിയ വിത്തുകൾ ആവശ്യത്തിന് വെള്ളം ചേർത്തല്ലാതെ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കും.
ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നവർ ചിയ വിത്തുകൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ചിയ വിത്തുകൾ ചില ആളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെങ്കിലും ചിലർക്ക് ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.