മിക്ക വീടുകളിലും ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് പല്ലി, പാറ്റ ശല്യം
അടുക്കള ഭാഗത്താണ് ഇവയുടെ ശല്യം അസഹനീയമായി മാറാറുള്ളത്
ഇനി ഇവയെ തുരത്താനായി കാശ് കളയണ്ട, പരിഹാരം വീട്ടിൽ തന്നെയുണ്ട്
ഇതിനായി കുറച്ച് വെള്ളവും തീപ്പെട്ടി കൊള്ളികളും മാത്രം മതി
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് 5 - 6 തീപ്പെട്ടി കൊള്ളികൾ ഇട്ടു കൊടുക്കുക
ഒരു മണിക്കൂർ ഇങ്ങനെ ഇട്ടുവച്ച ശേഷം തീപ്പെട്ടി കൊള്ളിയിലെ മരുന്ന് വെള്ളത്തിൽ കലക്കുക
വെള്ളം ഒരു സ്പ്രേ ബോട്ടിലിലാക്കി പല്ലി, പാറ്റ, പ്രാണികൾ എന്നിവ വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക
സ്പ്രേ ചെയ്തു കഴിഞ്ഞാൽ ഇവയുടെ ശല്യം പാടെ ഇല്ലാതാകുന്നതാണ്