ഇന്ന് സൗന്ദര്യ സംരക്ഷണത്തിന് മിക്കവരും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്
ബ്യൂട്ടിപാര്‍ലറില്‍ പോകാതെയും വലിയ ചിലവില്ലാതെയും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഫേസ്പാക്ക് ഉണ്ട്
ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഫേസ് പാക്കിന് അത്ഭുത ഗുണങ്ങളുണ്ട്
വിറ്റാമിന്‍ സി, സിങ്ക് എന്നിവയാല്‍ സമ്പന്നമായ ഉരുളക്കിഴങ്ങിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കാനാകും
പ്രകൃതിദത്തമായ ഉരുളക്കിഴങ്ങ് നീരും തേനും ചേര്‍ത്തുള്ള മിശ്രിതം പുരട്ടിയാല്‍ മുഖം ശോഭിക്കും
നാരങ്ങാ നീരും ഉരുളക്കിഴങ്ങ് നീരും ചേര്‍ത്തുള്ള മിശ്രിതം മുഖത്തെ എണ്ണമയം നീക്കും
അരിപ്പൊടിയും ഉരുളക്കിഴങ്ങ് നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടിയാല്‍ ടാന്‍ ഒഴിവാക്കാം
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല