Mahindra Thar Roxx

ഥാർ ആരാധകർ ഏറെ കാത്തിരുന്ന അഞ്ച് ഡോർ മോഡൽ ഥാർ റോക്സ് വിപണിയിലെത്തി. പെട്രോൾ വേരിയൻ്റിന് 12.99 ലക്ഷം മുതലും ഡീസൽ വേരിയൻ്റിന് 13.99 ലക്ഷം മുതലുമാണ് റോക്സിൻ്റെ വില ആരംഭിക്കുന്നത്.

';

ഡീസൽ എഞ്ചിൻ

2.2 ലിറ്റർ mHawk ജെൻ 2 ഡീസൽ എഞ്ചിനാണ് റോക്സിന് കരുത്ത് പകരുന്നത്. 150എച്ച്പി മുതൽ 172എച്ച്പി കരുത്തും 330എൻഎം മുതൽ 380എൻഎം വരെ പരമാവധി ടോർക്കും റോക്സിൻ്റെ ഡീസൽ എഞ്ചിൻ പുറത്തെടുക്കുന്നു.

';

പെട്രോൾ എഞ്ചിൻ

പെട്രോൾ വേരിയൻ്റിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. 160എച്ച്പി മുതൽ 175എച്ച്പി കരുത്തും 330എൻഎം മുതൽ 380എൻഎം വരെ പരമാവധി ടോർക്കും റോക്സിൻ്റെ പെട്രോൾ എഞ്ചിൻ പുറത്തെടുക്കുന്നു.

';

ഫീച്ചറുകൾ

വലിയ 10.25 ഇഞ്ച് ‌ടച്ച്സ്ക്രീൻ, എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപ്, 360 ​ഡി​ഗ്രീ ക്യാമറ, പുഷ് ബട്ടൻ സ്റ്റാർട്ട്, റിയർ എസി വെൻ്റുകൾ, പനോരമിക് സൺറൂഫ്, ഓട്ടാമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളാൽ നിറച്ചാണ് ഥാർ റോക്സ് വിപണിയിലെത്തിയിരിക്കുന്നത്.

';

ബേസ് വേരിയൻ്റ്

ബേസ് വേരിയൻ്റിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് വീലുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, റിയർ എസി വെൻ്റുകൾ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ തുടങ്ങിയവ ലഭിക്കുന്നു.

';

സുരക്ഷ

സുരക്ഷയുടെ കാര്യത്തിലും റോക്സ് പിന്നിലല്ല. എല്ലാ വേരിയൻ്റിലും ആറ് എയർബാഗുകൾ വാഹനം നൽകുന്നു. ഇഎസ്പി, ഹിൽ ഹോൾഡ് & ഡിസൻ്റ് കണ്ട്രോൾ, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയവയും ഉണ്ട്. ടോപ്പ് വേരിയൻ്റിൽ അഡാസ് ലെവൽ 2 ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

';

ബൂട്ട് സ്പേസ്

റോക്സിൻ്റെ രണ്ടാം നിരയിൽ ബെഞ്ച് സീറ്റാണ് നൽകിയിരിക്കുന്നത്. വാഹനത്തിൻ്റെ വലിപ്പം വർധിച്ചതോടെ 3 ഡോർ ഥാറിനെക്കാൾ ബൂട്ട് സ്പേസും താർ റോക്സിന് ലഭിക്കുന്നുണ്ട്.

';

VIEW ALL

Read Next Story