ചെറിയ കയ്പു രസമുളള, വിഭവങ്ങള്‍ക്ക് കാര്യമായ മണവും സ്വാദും നല്‍കുന്ന ഈ പദാര്‍ത്ഥം പല വിഭവങ്ങളുടേയും അഭിഭാജ്യ ഘടകമാണ്. അല്പം കായം കറികളില്‍ ചേര്‍ക്കുന്നത് നമുക്ക് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു
പെരുംജീരകം ഇനത്തിൽപ്പെട്ട ഒരു ചെടിയില്‍ നിന്നുമാണ് കയം ലഭിക്കുന്നത്. അസാഫോറ്റിഡ ചെടിയുടെ ഉയരം 1 മുതൽ 1.5 മീറ്റർ വരെയാണ്. മെഡിറ്ററേനിയൻ പ്രദേശം മുതൽ മധ്യേഷ്യ വരെ അസാഫോറ്റിഡ സസ്യങ്ങൾ കൃഷി ചെയ്യുന്നു. ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് കായം ലഭിക്കുന്നത്.
കായം രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആയുർവേദത്തിലും ഇതിന് ഒട്ടനവധി ഔഷധമൂല്യം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
രക്തസമ്മര്‍ദ്ദ പ്രശ്നമുള്ളവര്‍ കറികളില്‍ കായം ചേര്‍ക്കുന്നത് ഉത്തമമാണ്. കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവ് ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ദഹനക്കേട്, വായുകോപം, ശരീരത്തിൽ വെള്ളം വെള്ളം കെട്ടിക്കിടക്കൽ, വയർ വീർക്കല്‍ എന്നിവയ്ക്ക് ഒരു ഉത്തമ പരിഹാരമാണ് കായം. കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റിസ്പാസ്മോഡിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനപ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്.
ന്യൂമോണിയ, ചുമ, ആസ്ത്മ എന്നിവയ്ക്ക പരിഹാരമായി ചൂടുവെള്ളത്തില്‍ കായം കലര്‍ത്തി ശ്വസിക്കുന്നത് ഏറെ ഗുണം ചെയ്യും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ കായം ഗുണകരമാണ്. കായത്തിന്‍റെ ആന്‍റി അലർജിക് ഗുണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ആര്‍ത്തവ സമയത്തെ വയറു വേദന ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. ഇതിന് ഉത്തമ പരിഹാരമാണ് കായം.
സാധാരണയായി തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളില്‍ വീക്കം മൂലമാണ് ഉണ്ടാകുന്നത്. ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തില്‍ നിന്ന് മുക്തി നല്‍കും. കടുത്ത തലവേദന ഉള്ള സമയത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവന കുടിയ്ക്കുക. ...
ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ചര്‍മകാന്തിയ്ക്കും ഏറെ നല്ലതാണ്
കായം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലാക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കായം സഹായിക്കുന്നു.