മല്ലിയില പോലെതന്നെ മല്ലിയും ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതാണ്. മല്ലിയിൽ അയൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിൽ ഉണ്ട്.
കറികളില്‍ ഉപയോഗിക്കുന്നത് കൂടാതെ മല്ലി ഇട്ട് തിളപ്പിച്ച വെള്ളവും നമുക്ക് ശീലമാണ്. മല്ലി നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്...
മുടി വളർച്ചയ്ക്ക് മല്ലി വിത്തുകൾ ഉത്തമമാണ്. മുടിയിൽ പുരട്ടുന്ന എണ്ണയിൽ അല്പം മല്ലിപ്പൊടി കലർത്തി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ പ്രശ്‌നം കുറയ്ക്കും. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, ഇടയ്ക്കിടെയുള്ള മുഖക്കുരു മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടാവും. മല്ലി ഉപയോഗിച്ച് വീട്ടില്‍ ഒരു ഫേസ് മാസ്ക് തയ്യാറാക്കാം .
പ്രമേഹം ഇന്ന് വളരെ സാധാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ രാത്രിയിൽ ഒരു പിടി മല്ലിവിത്ത് വെള്ളത്തിൽ കുതിർക്കുക. പിറ്റേന്ന് രാവിലെ വിത്തുകൾ അരിച്ചെടുത്ത് ആ വെള്ളം കുടിക്കുക.
പ്രമേഹം, കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുണ്ടെങ്കിൽ മല്ലി വെള്ളം പതിവായി കുടിക്കാം. ഈ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ വെള്ളത്തിന്‍റെ ഉപയോഗം എൽഡിഎൽ കുറയ്ക്കുകയും എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചർമ്മത്തിലെ വീക്കം, എക്സിമ, ചൊറിച്ചിൽ, തിണർപ്പ് എന്നിവയ്ക്ക് മല്ലി വിത്തുകൾ വളരെ ഫലപ്രദമാണ്. വായിലെ അൾസർ, മുറിവുകൾ എന്നിവയ്ക്കും മല്ലി സഹായകമാണ്.
മുറിവുകൾ ഉണങ്ങാൻ മാത്രമല്ല ജലദോഷവും പനിയും തടയാനും മല്ലി സഹായിക്കുന്നു. മല്ലിയിലയിൽ ധാരാളം അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്താൻ ഇത് സഹായിക്കുന്നു.
ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ മല്ലി സഹായിക്കുന്നു. ഒരു പിടി മല്ലി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക, വിത്തുകള്‍ മാറ്റി വെള്ളം രാവിലെ വേരുമം വയറ്റില്‍ കുടിയ്ക്കുക.