പോഷകങ്ങളാൽ സമ്പന്നമാണ് കെയ്ൽ. കാത്സ്യം, പൊട്ടാസ്യം എന്നിവയും വിറ്റാമിൻ എ, സി, കെ എന്നിവയും കെയ്ലിൽ അടങ്ങിയിരിക്കുന്നു.
ആൻറി ഓക്സിഡൻറ് സമ്പുഷ്ടമാണ് കെയ്ൽ. ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
കണ്ണിൻറെ ആരോഗ്യം മികച്ചതാക്കാൻ കെയ്ൽ നല്ലതാണ്.
കെയ്ൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും.
ശരീരത്തിലെ വിഷാംശം നീക്കാൻ ഇത് മികച്ചതാണ്.
ഉയർന്ന അളവിൽ വിറ്റാമിൻ കെയുടെ ഉറവിടമാണ് കെയ്ൽ. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.