മദ്യത്തേക്കാൾ കൂടുതലായി കരളിനെ ദോഷകരമാകുന്ന ഭക്ഷണങ്ങൾ
മദ്യപാനം കരളിൻറെ ആരോഗ്യത്തെ മോശമാക്കുന്നു. ചില ഭക്ഷണങ്ങളും കരളിൻറെ ആരോഗ്യത്തെ ബാധിക്കും.
മദ്യം പോലെ തന്നെ കരളിൻറെ ആരോഗ്യം മോശമാക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഡീപ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ കരളിൽ കൊഴുപ്പ് വർധിപ്പിക്കും. ഇത് ഫാറ്റി ലിവറിന് കാരണമാകും.
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഫാറ്റി ലിവറിന് കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന് ദോഷം ചെയ്യും.
ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കരളിൻറെ ആരോഗ്യത്തിന് ദോഷം ചെയ്യും.
റെഡ് മീറ്റിൻറെ അമിത ഉപയോഗം കരൾ രോഗങ്ങളിലേക്ക് നയിക്കും. ഇവയിലെ പൂരിത കൊഴുപ്പുകൾ കരളിൻറെ ആരോഗ്യത്തിന് ദോഷം ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.