ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മൈഗ്രേൻ. പല കാരണങ്ങളാൽ നമുക്ക് മൈഗ്രേൻ വരാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില നുറുങ്ങ് വിദ്യകളിതാ..
മൈഗ്രേൻ വരുന്ന സമയത്ത് ചെറിയൊരു ബേസിനിൽ നല്ല ചൂടുവെള്ളം വച്ചിട്ട് അതിനുള്ളിലേക്ക് കാൽപാദം മുഴുവൻ ഒരു 10–15 മിനിറ്റോളം ഇറക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബ്ലഡ് സർക്കുലേഷൻ കൂടുകയും തലവേദന മാറുകയും ചെയ്യും.
ശരീരത്തിലെ വെള്ളത്തിന്റെ അളവ് കൃത്യമായി നില നിര്‍ത്തുകയാണ് മറ്റൊരു പോംവഴി. ആവശ്യത്തിന് വെള്ളം കുടിച്ച് ഡീഹൈഡ്രേഷന് വരാതെ ശ്രദ്ധിയ്ക്കുക.
ഉറക്കം കുറയുന്നത് മൈഗ്രേന് വരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഒരാള്‍ 7-8 മണിക്കൂറെങ്കിലും ഉറങ്ങുക.
ഐസ് പായ്ക്ക് തലയിൽ വയ്ക്കുന്നതാണ് മറ്റൊരു മാർഗം. മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. ഇത് വാങ്ങി നെറ്റിയിലും തലയിലും വയ്ക്കുന്നത് ഒരു പരിധി വരെ ആശ്വാസം നല്‍കും.
ദിവസവും വ്യായാമം ചെയ്യുന്നത് മൈഗ്രേന് പരിഹാരമാണ്. വ്യായാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുകയും മൈഗ്രേനെ തടയുകയും ചെയ്യുന്നു.
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൂടുതല്‍ കഴിയ്ക്കുന്നത് മൈഗ്രേന് പരിഹാരമാണ്. വിറ്റാമിൻ ഡി, മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മൈഗ്രേനെ അകറ്റും.
രണ്ടു പുരികത്തിന്റെയും മധ്യഭാഗത്ത് പതുക്കെ ഒന്നമർത്തി റൊട്ടേറ്റ് ചെയ്തു കൊടുക്കുക, അല്ലെങ്കിൽ ഒന്നമർത്തി കൊടുക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.