മുടി കൊഴിച്ചിലും മുഖക്കുരുവും കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? എന്നാൽ അതിന് ഇത് ധാരാളം.
അതേ.. ഒരു ചെറിയ കഷ്ണം ഇഞ്ചി മതി നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഏറെ ഗുണങ്ങൾ നൽകാൻ...
ഇഞ്ചി ചേർത്ത് വെള്ളം കുടിക്കുന്നതും ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്
ഇഞ്ചിയിൽ ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. അതിനാൽ ചർമ്മ സംരക്ഷണത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഇഞ്ചി വളരെ നല്ലതാണ്
ഇഞ്ചിയിലെ ജിഞ്ചറോൾ തലയോട്ടിയിലേക്കുള്ള രക്തചംക്രമണത്തിന് ഉത്തേജനം നൽകി തലമുടി കൊഴിച്ചിൽ തടയും
ഇഞ്ചി നീരിൽ അൽപ്പം തേൻ കൂടി ചേർത്തിളക്കിയ ശേഷം മുഖത്ത് പുരട്ടി അൽപ്പ സമയത്തിനു ശേഷം കഴുകുക. മുഖക്കുരുവിന് ബെസ്റ്റാണ്.
ഇഞ്ചി നീര്എടുത്ത് അതിലേക്ക് അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്തിളക്കി യോജിപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകാം
ഇഞ്ചി നീരിലേക്ക് അൽപ്പം ഒലിവ് എണ്ണ ചേർത്തിളക്കി അത് തലമുടിയിലും തലയോട്ടിയിലും പുരട്ടി മസാജ് ചെയ്യുക ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക
ഒരു സവാളയുടെ നീര് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി നീര് ചേർത്തിളക്കി തലയോട്ടിയിൽ പുരട്ടിയ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാം. തലയോട്ടി വരണ്ട് പോകുന്നതും മുടി കൊഴിച്ചിൽ തടയാനും ഇത് ബെസ്റ്റാണ്