Lemon Water Benefits

നാരങ്ങാവെള്ളം കുടിക്കാൻ ഒരുപാട് ആളുകൾക്ക് ഇഷ്ടമാണ്. എന്നാൽ പലർക്കും ഇതിൻ്റെ ​ഗുണങ്ങൾ അറിയില്ല. ദിവസവും ഒരു ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു.

Zee Malayalam News Desk
Nov 10,2024
';

​ഗുണങ്ങൾ

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങാവെള്ളം. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം​

';

പ്രതിരോധശേഷി

വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൻ്റെ രോ​ഗപ്രതിരോധശേഷി വർധിക്കുകയും അണുബാധകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

';

ദഹനം

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും നാരുകളും ദഹനം മെച്ചപ്പെടുത്തുന്നതിനും വയർ വീർക്കുന്നത് തടയാനും സഹായിക്കുന്നു.

';

ജലാംശം

വെള്ളത്തിൽ നാരങ്ങാനീര് ചേർക്കുന്നത് വെള്ളത്തിന് ഒരു ഫ്ലേവർ നൽകുകയും ഇതുമൂലം കൂടുതൽ വെള്ളം കുടിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

';

ചർമ്മാരോ​ഗ്യം

നാരങ്ങ വെള്ളത്തിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

';

ശരീരഭാരം

നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുകയും ഇത് ശരീരഭാരം കുറയ്ക്കാനും വയർ വീർക്കുന്നത് തടയുകയും ചെയ്യുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story