കടലും തിരമാലയും കാണാൻ ഇഷ്ടമല്ലാത്തവർ നമുക്കിടയിൽ അധികം ഉണ്ടാവില്ല. കേരളത്തിന്റെ മാറ്റ് കൂട്ടുന്നതാണ് നമ്മുടെ നാട്ടിലെ ബീച്ചുകൾ. നമ്മുടെ നാടിനെ സുന്ദരമാക്കുന്നതിൽ വലിയ പങ്ക് തന്നെയുണ്ട് കടൽത്തീരങ്ങൾക്ക്. കേരളത്തിലെ കുറച്ച് ബീച്ചുകലെ പരിചയപ്പെടാം.
ബേപ്പൂർ കടൽത്തീരം തെങ്ങുകളും വള്ളങ്ങളും സ്വർണ്ണ മണലുകളും ഉള്ള മനോഹരമായ സ്ഥലമാണ്. ഹൽവ, ബനാന ചിപ്‌സ് എന്നിവയ്ക്കും ഇവിടം പ്രശസ്തമാണ്.
ഹവ, സമുദ്ര ബീച്ച് എന്നിവ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ മൂന്ന് ബീച്ചുകളിൽ ഒന്നാണ് കോവളം ബീച്ച്. ബീച്ചിനോട് ചേർന്നുള്ള ഒരു വിളക്കുമാടം അല്ലെങ്കിൽ ലൈറ്റ്ഹൗസ് അതിന്റെ പ്രധാന ആകർഷണമാണ്. ഇവിടെ നിറയെ റിസോർട്ടുകളും ഷോപ്പിംഗ് കേന്ദ്രങ്ങളുമെല്ലാമുണ്ട്. ഇവിടെ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും വളരെ ഭംഗിയാണ്.
കേരളത്തിലെ പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് വർക്കല. ജനുവരിയിലാണ് ഇവിടെ വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ളത്. അതിമനോഹരമായ മലഞ്ചെരിവുകളും അറബിക്കടലിന്റെ സാമീപ്യവും ഉള്ള ഒരു പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടിയാണിത്. ഇതിനെ പാപനാശം ബീച്ച് എന്നും വിളിക്കുന്നു. പാരാസെയിലിംഗ്, വിൻഡ്‌സർഫിംഗ്, സ്‌നോർക്കെല്ലിംഗ് കൂടാതെ ആയുർവേദ മസാജുകളും ഇവിടെ ലഭ്യമാണ്.
ആലപ്പുഴ മാരാരിക്കുളത്തിനടുത്താണ് മാരാരി ബീച്ച്. മനോഹരമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും സാക്ഷിയാകാം. വാട്ടർ സ്കീയിംഗ്, പാരാസെയിലിംഗ്, ആഴക്കടൽ മത്സ്യബന്ധനം, കടൽ സർഫിംഗ് എന്നിവയും ഇവിടെ സാധ്യമാണ്.
നൂറ്റാണ്ട് പഴക്കമുള്ള കടല്‍പാലവും ലൈറ്റ് ഹൗസുമാണ് ആലപ്പുഴ ബീച്ചിന്റെ പ്രധാന ആകർഷണം. ഇവിടെ നിരവധി ചിത്രങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ചിട്ടുണ്ട്.
തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ മറ്റൊരു ബീച്ച് ഡെസ്റ്റിനേഷനാണ് ചെറായി. ഏകാന്തത ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിത്. ചെറായി കുട്ടികൾക്കും സുരക്ഷിതമാണ്. കാരണം ഇത് വളരെ ആഴം കുറഞ്ഞതാണ്.
കായലുകൾക്കും പഴയ കോട്ടകൾക്കും പ്രശസ്തമാണ് ബേക്കൽ. കേരളത്തിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണിത്. പകലോ രാത്രിയോ നിങ്ങൾക്കിഷ്ടപ്പെട്ട ഏത് സമയത്തും ബീച്ച് ആസ്വദിക്കാം.
കേരളത്തിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണ് കണ്ണൂരിലെ പയ്യാമ്പലം ബീച്ച്. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. ഇവിടെ വാട്ടർ സ്പോർട്സ് ലഭ്യമാണ്.
കണ്ണൂര്‍ ജില്ലയിലാണ് മുഴപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന ഏക കടല്‍ത്തീരമാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്.
കേരളത്തിലെ പ്രശസ്തമായ ബീച്ചുകളിൽ ഒന്ന് മാത്രമല്ല, ചരിത്രപരമായ ചില പ്രാധാന്യങ്ങളുമുണ്ട് കാപ്പാട് ബീച്ചിന്. വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം 1498-ല്‍ ഇവിടെയെത്തിയെന്നാണ് വിശ്വാസം.