ആരോഗ്യം നിലനിർത്താൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അതിനായി ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിറ്റോക്സ് പാനീയങ്ങൾ കുടിക്കാവുന്നതാണ്.
ഡീറ്റോക്സ് ഡ്രിങ്ക്സ് കുടിക്കുന്നത് ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശം ഇല്ലാതാക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കും.
അസിഡിറ്റി പ്രശ്‌നത്തെ നേരിടാൻ സഹായിക്കുന്ന സെലറി വാട്ടർ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഇത് നിയന്ത്രിക്കുന്നു. രാവിലെ ഉണർന്ന് വെറും വയറ്റിൽ സെലറി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു.
ശരീരത്തിലെ ജലാംശം നിലനിർത്തുന്ന വിറ്റാമിൻ സി നാരങ്ങയിൽ ധാരാളമുണ്ട്. ഇത് മെറ്റബോളിസത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. കലോറി കുറഞ്ഞ നാരങ്ങ കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പ് ഇല്ലാതാക്കുന്നു.
ശരീരത്തിലെ വീക്കത്തിനും വേദനയ്ക്കും ആശ്വാസം ഇത് നൽകുന്നു. ഇതുകൂടാതെ ചൂടുവെള്ളത്തിൽ മഞ്ഞൾ കലർത്തി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇളം ചൂടുവെള്ളത്തിൽ മഞ്ഞൾ, നാരങ്ങാനീര്, തേൻ എന്നിവ കലർത്തി കുടിക്കുക. ഇത് സ്ഥിരമായി കുടിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനവും ശക്തമാകും.
കറുവപ്പട്ട കലോറി ഇല്ലാതാക്കാൻ സഹായകമാണ്. ഫൈറ്റോ ന്യൂട്രിയന്റുകളാൽ സമ്പന്നമായ കറുവപ്പട്ട ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
വിറ്റാമിനുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ ഉലുവ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രണത്തിലാക്കുന്നു. ശരീരത്തിലെ അധിക കലോറി ഇല്ലാതാക്കുന്നു.