മഞ്ഞൾ എടുത്ത് കഴിഞ്ഞാൽ അതിന്റെ കളർ നമ്മുടെ കയ്യിൽ നിന്ന് പോകാൻ വളരെ പാടാണ്. എന്നാൽ ഇനി അത് അത്ര ബുദ്ധിമുട്ടാകില്ല. ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ...
നാരങ്ങാ നീര് അൽപം നേരം കയ്യിൽ പുരട്ടിവെച്ചതിന് ശേഷം കഴുകി കളയുക. നാരങ്ങയിലെ അസിഡിറ്റി കറ കളയാൻ സഹായിക്കും.
മഞ്ഞൾ കറ കളയാൻ ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കയ്യിൽ പുരട്ടാം.
ഉപ്പും വൈറ്റ് വിനാഗിരിയും മിക്സ് ചെയ്ത് കയ്യിൽ പുരട്ടുന്നത് കറ കളയാൻ സഹായിക്കും.
പഞ്ചസാര, ഉപ്പ്, തുടങ്ങിയവ ഉപയോഗിച്ചും ഒരു പരിധിവരെ കറ കളയാൻ സാധിക്കും.
ഒരു പഞ്ഞിയിൽ അൽപം ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് കറ ഉള്ളയിടത്ത് പുരട്ടാം. സെൻസിറ്റീവ് സ്കിൻ ഉള്ളവർ സൂക്ഷിച്ച് വേണം ഇത് ചെയ്യാൻ. ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ഷേവിംഗ് ക്രീം ഉപയോഗിച്ചും കറ കളയാം.
വിനാഗിരിയും പഞ്ചസാരയും ചേർത്ത് ഒരു സ്ക്രബ് ഉണ്ടാക്കി അത് കയ്യിൽ തേയ്ക്കാവുന്നതാണ്.
പച്ച പാൽ ഉപയോഗിച്ചും കറ കളയാൻ സാധിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.