തണുപ്പുകാലത്ത് ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് ഈ ജിഞ്ചര്‍ ലെമണ്‍ ടീ
നാരങ്ങയിലെ വിറ്റാമിന്‍ സിയും ഇഞ്ചിയിലെ ആന്റി ഓക്സിഡന്റുകളും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും
തണുപ്പുകാലത്ത് ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്
ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇതും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. തൊണ്ടവേദന, മൂക്കടപ്പ് എന്നിവയ്ക്ക് ആശ്വാസമേകാനും ഇവയ്ക്ക് കഴിയും
ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും
ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്
രക്തയോട്ടം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം നൽകും
ദിവസവും ഇഞ്ചി-നാരങ്ങ ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ഗുണം ചെയ്യും
നാരങ്ങയിലെ വിറ്റാമിന്‍ സി കൊളാജിന്‍ ഉല്പാദിപ്പിക്കാനും സഹായിക്കും. അതിനാല്‍ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്