തണുത്ത വെള്ളം ഉപയോഗിച്ച് നടത്തുന്ന ഒരു ചികിത്സ രീതിയാണ് കോൾഡ് വാട്ടർ തെറാപ്പി. തണുത്ത വെള്ളത്തിൽ നീന്തുന്നതും കുളിക്കുന്നതും നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുന്ന വിഷയത്തിൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
കോൾഡ് വാട്ടർ തെറാപ്പിയിലൂടെ രക്തയോട്ടവും ഊർജ്ജവും വർധിക്കുന്നു എന്നതിൽ ഗവേഷണങ്ങൾ നടക്കുന്നതെയുള്ളുവെങ്കിലും ഈ ചികിത്സ രീതി ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഈ തെറാപ്പിയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
കഠിനമായ വ്യായാമത്തിന് ശേഷം കോൾഡ് വാട്ടർ തെറാപ്പിയെടുക്കുന്നത് പേശിയ്ക്കുണ്ടാവുന്ന പരിക്കുകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷനും വീക്കവും ഈ രീതിയിൽ കുറയ്ക്കാനാകും.
ശരീരത്തിൻ്റെ താപനില വേഗം കുറയ്ക്കാനായി തണുത്ത വെള്ളത്തിൽ മുങ്ങുന്നത് സഹായിക്കും. തണുത്ത അന്തരീക്ഷത്തിൽ ഇരിക്കുന്നതിനെക്കാൾ വേഗത്തിൽ ശരീരത്തിൻ്റെ താപനില ഈ രീതിയിൽ കുറയ്ക്കാം.
തണുത്ത വെള്ളത്തിൽ നീന്തുന്നതും മഴ നനയുന്നതും വിഷാദരോഗത്തിൻ്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിച്ചേക്കും.
കോൾഡ് വാട്ടർ തെറാപ്പിയിലൂടെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിച്ചേക്കും. ശരീരത്തെ അണുബാധകളിൽ നിന്നും ഈ ചികിത്സ രീതി രക്ഷിച്ചേക്കും.
കോൾഡ് വാട്ടർ തെറാപ്പി ശരീരത്തിൻ്റെ മെറ്റാബോളിസം വർധിപ്പിക്കാൻ സഹായിച്ചേക്കും. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കുന്നതിൽ എത്രത്തോളം ഫലപ്രദമാണമെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക