വിവാഹം കഴിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്?
വിവാഹപ്രായം സംബന്ധിച്ച് എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെകിലും ചില റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ട് വിവാഹത്തിൻ്റെ ഏറ്റവും നല്ല പ്രായമേതെന്ന് നമുക്ക് നോക്കാം...
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും മനസ്സിൽ വരുന്ന ഒരു കാര്യം വിവാഹത്തിന് അനുയോജ്യമായ പ്രായം എന്തായിരിക്കണം?
ഈ ചോദ്യത്തിന് പൊതുവെ ഒരു ലളിതമായ ഉത്തരം നൽകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്, അതെന്താണെന്ന് അറിയാം...
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ പ്രകാരം ഒരാൾ 25 വയസ്സിൽ വിവാഹം കഴിക്കണം എന്നാണ്
2016 ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകമനുസരിച്ച് വിവാഹത്തിനുള്ള ഏറ്റവും നല്ല പ്രായം 26 വയസ്സാണെന്നാണ്. ഈ പുസ്തകം അനുസരിച്ച് നിങ്ങൾ 26 വയസിനു മുന്നെയോ ശേഷമോ വിവാഹം കഴിച്ചാൽ ആ ബന്ധത്തിൽ ഐക്യത ഉണ്ടാകില്ല എന്നാണ്
അമേരിക്കൻ സർവേ പ്രകാരം വിവാഹ പ്രായം 28 വയസ്സാണ്. 28-നും 32-നും ഇടയിൽ നിങ്ങൾ വിവാഹിതരായാൽ വിവാഹമോചനത്തിനുള്ള സാധ്യത കുറയുമെന്നാണ് ഈ സർവേയുടെ അവകാശം
പോർച്ചുഗലിലെ ക്വിംബ്ര സർവ്വകലാശാല നടത്തിയ ഒരു ഗവേഷണത്തിൽ വിവാഹപ്രായം 30 വയസ്സ് ആയിരിക്കണമെന്നാണ് പറയുന്നത്
വിവാഹമോചനത്തിന് വിവിധ കാരണങ്ങളുള്ളതിനാൽ ഇത് പ്രായത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നിർദ്ദേശം മാത്രമാണ്