Jeans

പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഒരുപോലെ ഇഷ്ടമുള്ള വേഷമാണ് ജീൻസ്. ഫാഷൻ എന്നതിന് പുറമേ ജീൻസ് ഇടുമ്പോൾ ലഭിക്കുന്ന കംഫർട്ട് ആണ് പലരും ഈ വസ്ത്രം തിരഞ്ഞെടുക്കാൻ കാരണം. ‌‌

';

ചെറിയ പോക്കറ്റ്

ജീൻസിന്റെ വലിയ പോക്കറ്റിന് തൊട്ടുമുകളിലുള്ള ഒരു ചെറിയ പോക്കറ്റ് മിക്ക ജീൻസുകൾക്കും ഉണ്ടാകാറുണ്ട്. ഇതെന്തിന് ഉള്ളതാണെന്ന് പലർക്കും അറിയില്ല. ഇതിൽ ഒന്നും സൂക്ഷിക്കാൻ കഴിയില്ല പിന്നെ എന്താണ് ഈ പോക്കറ്റിന്റെ ഉദ്ദേശം എന്ന് ചിന്തിച്ചിട്ടുണ്ടോ?

';

ലെവിസ് ജീൻസ്

ലെവി സ്ട്രോസ് എന്ന വ്യവസായി 1853ൽ ആരംഭിച്ച ജീൻസ് കമ്പനിയാണ് ലെവിസ്. ഇന്ന് നാം കാണുന്ന ഡെനീം ജീൻസ് നിർമ്മിച്ചത് ലെവിസാണ് പിന്നീട് വിപണിയിൽ ഇറങ്ങിയ മറ്റു കമ്പനികളും ലെവിസിന്റെ ഈ മാതൃക പിന്തുടർന്നു.

';

ഡിസൈൻ

പേറ്റന്റിനായി രജിസ്റ്റർ ചെയ്തപ്പോൾ ജീൻസിന്റെ മുൻ പോക്കറ്റിനൊപ്പം ഒരു ചെറിയ പോക്കറ്റും ലെവിസ് നൽകിയിരുന്നു. അതിന് ശേഷം വിപണിയിലെത്തിയ മിക്ക കമ്പനികളും ഈ ഡിസൈൻ പിന്തുടർന്നു.

';

ചരിത്രം

ലെവിസ് ജീൻസ് ആദ്യം ഖനിയിൽ ജോലിചെയ്യുന്ന ആളുകൾക്ക് മാത്രമായി നിർമ്മിച്ചതാണ്. അക്കാലത്ത് സാധാരണക്കാർ അത് ധരിച്ചിരുന്നില്ല. ഖനിയിലെ തൊഴിലാളികൾ സമയം നോക്കാനായി ഒരു ചെറിയ പോക്കറ്റ് വാച്ച് ഉപയോ​ഗിക്കുമായിരുന്നു.

';

വാച്ച് പോക്കറ്റ്

വാച്ച് നഷ്ടപ്പെടാതിരിക്കാൻ ജീൻസിലെ ചെറിയ പോക്കറ്റിൽ സൂക്ഷിക്കാൻ തുടങ്ങി. പിന്നീട് വാച്ചുകൾ പോക്കറ്റിൽ നിന്ന് കൈത്തണ്ടയിലേക്ക് വന്നപ്പോൾ, ഈ ചെറിയ പോക്കറ്റുകൾക്ക് ഉപയോഗം ഇല്ലാതെയായി

';

കോയിൻ പോക്കറ്റ്

പിന്നീട് ജീൻസ് കമ്പനികൾ ഇത് എല്ലാ ജീൻസിലും നൽകുകയും കാലക്രമേണ ഇത് ജീൻസിന്റെ ഒരു പ്രധാന ഭാഗമായി മാറുകയും ചെയ്തു. ഇന്നത്തെ കാലത്ത് നാണയങ്ങൾ, ടിക്കറ്റ് തുടങ്ങിയവ വയ്ക്കാം എന്നല്ലാതെ ഈ പോക്കറ്റ് കൊണ്ട് ഉപയോ​ഗം ഒന്നുമില്ല.

';

VIEW ALL

Read Next Story