Cabbage Health Benefits: കാബേജ് കഴിയ്ക്കാന്‍ മടി കാട്ടുന്നവരാണ് അധികവും. എന്നാല്‍, പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്.

';


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ, കാബേജ് ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പിലാണ്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് ലഭ്യമാണ്.

';


വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള കാബേജിനെ ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്.

';


പ്രമേഹം, പൊണ്ണത്തടി അടക്കം പല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കാബേജ് കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകമെമ്പാടും വളരുന്ന ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളിലൊന്നാണ് ഇത്.

';


വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സൾഫർ അടങ്ങിയ സംയുക്തം, സൾഫോറാഫെയ്ൻ, ഈ പച്ചക്കറികൾക്ക് കയ്പേറിയ രുചി നൽകുന്നു. ഇത് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തി നൽകുന്നു. കാൻസർ കോശങ്ങളുടെ വളര്‍ച്ചയെ സൾഫോറാഫെയ്ൻ തടയുന്നു.

';


തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിയ്ക്കുന്നു: കാബേജിൽ വിറ്റാമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിന് പ്രയോജനകരമാണ്.

';


രക്തസമ്മർദ്ദം കുറയ്ക്കാം: രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

';


കാലോറി വളരെ കുറഞ്ഞ കാബേജ് അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

';


ദഹനത്തിന് മികച്ചതാണ് കാബേജ്. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

';


ഹൃദയത്തിന്‍റെ ആരോഗ്യത്തിന് കാബേജ് കഴിക്കുന്നത് ഉത്തമമാണ്. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

';

VIEW ALL

Read Next Story