ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രീൻ ടീയുടെ ഗുണങ്ങൾ അറിയാം...
പോളിഫെനോളുകളും കാറ്റെച്ചിനുകളും പോലുള്ള ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഗ്രീൻ ടീയുടെ പതിവ് ഉപഭോഗം മെറ്റബോളിസത്തെ വർധിപ്പിക്കുകയും കലോറി, കൊഴുപ്പ് അടിയുന്നതിന്നത് കുറയ്ക്കുന്നതിനും സഹായിക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഡയറ്റിൽ ഉൾപ്പെടുത്താം.
ഗ്രീൻ ടീയിലെ കഫെയ്നും എൽ-തിയനൈനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഗ്രീൻ ടീ കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഗ്രീൻ ടീ ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ഇത് ഉൾപ്പെടുത്താം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.