Human Metapneumovirus

കൊവിഡിന് ശേഷം ചൈനയിൽ പടർന്ന് കൊണ്ടിരിക്കുന്നുവെന്ന് പറയപ്പെടുന്ന പുതിയ വൈറസ് ആണ് ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ്. ചൈന ഇക്കാര്യം സ്ഥിരീകിരച്ചിട്ടില്. എച്ച്എംപിവിയെ കുറിച്ച് കൂടുതലായി അറിയാം.

Zee Malayalam News Desk
Jan 04,2025
';

എന്താണ് എച്ച്എംപിവി

2001ൽ കണ്ടെത്തിയ, ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍ പെട്ടതാണ് ഈ വൈറസ്. ശ്വാസകോസ സംബന്ധമായ അണുബാധകൾക്ക് കാരണമാകുന്ന വൈറസാണിത്.

';

ലക്ഷണങ്ങൾ

ശൈത്യകാലത്ത് ഉണ്ടാകുന്ന മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവിക്കുമുള്ളത്. ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടൽ, ന്യുമോണിയ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

';

ഇൻക്യുബേഷൻ പീരിയഡ്

മൂന്ന് മുതൽ ആറ് ദിവസം വരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. അതായത്, വൈറസ് ബാധിച്ച് മൂന്ന് മുതൽ ആറ് ദിവസത്തിനുള്ളിൽ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കും.

';

അപകടസാധ്യത

പ്രായമായവരിലും കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞവരിലുമാണ് ഈ രോ​ഗം പിടിപെടാൻ സാധ്യത കൂടുതലുള്ളത്.

';

എങ്ങനെ പ്രതിരോധിക്കാം?

കൈ കഴുകുക, രോഗബാധിതരുമായി അകലം പാലിക്കുക. ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ഐസൊലേറ്റ് ചെയ്യുക. കൈയും വായും പൊത്തി തുമ്മുക. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല.

';

VIEW ALL

Read Next Story