പുകവലി എന്ന ദുശ്ശീലം മൂലം ദശലക്ഷകണക്കിന് മനുഷ്യരാണെന്ന് ഓരോ വർഷവും മരണപ്പെടുന്നത്. അർബുദം, ഹൃദയാഘാതം തുടങ്ങി നിരവധി രോഗങ്ങൾക്കാണ് പുകവലി കാരണക്കാരനാകുന്നത്.
പുകവലി എത്രയും വേഗം ഉപേക്ഷിക്കുന്നതാണ് നമ്മുക്കും ഒപ്പമുള്ളവർക്കും നല്ലത്. അങ്ങനെ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് സഹായമാകുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
നിക്കോട്ടിനുള്ള ആസക്തി കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ ശരീരത്തിലെ സെറോട്ടനിനും ഡോപ്പമിൻ വർധിക്കുന്നു. ഇത് നല്ല മൂഡിനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
ശരീരത്തിൽ നിക്കോട്ടിൻ്റെ അളവ് കുറയുമ്പോൾ പഞ്ചസാര അടങ്ങിയ ഭക്ഷണത്തോട് ആസക്തിയുണ്ടാകുന്നു. ബ്രൗൺ റൈസ്, ഓട്സ്, ബാർലി തുടങ്ങിയവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുന്നതും ഗ്രീൻ ടീ, ചമോമൈൽ, ഇഞ്ചി, തുളസി, പെപ്പർമിൻ്റ് തുടങ്ങിയ ഹെർബൽ ചായകൾ കുടിക്കുന്നതും പുകവലി ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു.
ബെറീസ്, സിട്രസ് പഴങ്ങൾ, കാരറ്റ്, തക്കാളി, ചെറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പുകവലി മൂലമുണ്ടായ ഓക്സിഡേറ്റഡ് സ്ട്രെസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പാൽ, തൈര്, ചീസ് തുടങ്ങിയവ കഴിക്കുമ്പോൾ പുകവലി മൂലം നഷ്ടമായ കാത്സ്യം തിരികെപിടിക്കാൻ സഹായിക്കുന്നു. അതോടൊപ്പം സിഗരറ്റ് വലിക്കുന്നതിന് മുമ്പ് പാല് കുടിക്കുന്നത് സിഗരറ്റിന് അരുചി ഉണ്ടാക്കുകയും ഇത് പുകവലി കുറയ്ക്കുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)