മുടി വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഭക്ഷണം. പോഷകാഹരം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടി നല്ല കരുത്തോടെ വളരാൻ സഹായിക്കും.
മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ബയോട്ടിനും മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.
ഇരുമ്പ്, വിറ്റാമിൻ എ,സി, ഫോളേറ്റ് എന്നിവയടങ്ങിയ പാലക് ചീര മുടി വളരാൻ ബെസ്റ്റാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ സാൽമൺ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു
മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ മുടി വളർച്ചയ്ക്ക് സഹായിക്കും.
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അത് മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് നല്ലതാണ്.
വിവിധ നട്സുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടി വളരാൻ സഹായിക്കും
വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് തൈര്. പ്രോട്ടീൻ മുടി വളരാൻ സഹായകമാണ്. വിറ്റാമിൻ ബി 5 തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക