ഭക്ഷണക്രമം ഉൾപ്പെടെയുള്ള ചില ജീവിതശൈലി ഘടകങ്ങൾ അകാല നരയ്ക്ക് കാരണമാകുന്നുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുന്നത് അകാല നര തടയാൻ സഹായിക്കും.
കറികളിൽ വേപ്പില ഇടാറുണ്ട് നമ്മൾ. അതിനെ മിക്കവാറും ആളുകൾ എടുത്ത് കളയാറുമുണ്ട്. ഇനി അങ്ങനെ കളയേണ്ട. കറിവേപ്പില കഴിക്കുന്നത് അകാലനര അകറ്റാൻ സഹായിക്കും.
അകാലനര തടയാൻ നിങ്ങളുടെ ഡയറ്റിൽ എള്ള് ഉൾപ്പെടുത്താവുന്നതാണ്
നെല്ലിക്കയിൽ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളുമുണ്ട്. ഇത് അകാലനരയെ തടഞ്ഞ് മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നു.
ക്യാരറ്റിലെ ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും അകാലനര തടയാൻ സഹായിക്കും.
ബദാമിൽ ബയോട്ടിനും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. അകാലനര തടയാൻ ഇത് നല്ല ഓപ്ഷനാണ്.
അകാലനര തടയാൻ പ്രോട്ടീൻ, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയടങ്ങിയ സാൽമൺ പോലെയുള്ള ഫാറ്റി ഫിഷുകൾ കഴിക്കാവുന്നതാണ്.
വാൽനട്സിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് അകാലനര തടയാൻ സഹായിക്കും.
ഇലക്കറികളിലെ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, സി തുടങ്ങിയവ അകാലനരയെ തടയും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക