കാർഷിക മേഖലയിലെ കുതിച്ച് ചാട്ടത്തിന് തുടക്കം കുറിച്ച ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻറെ ആചാര്യനും കൃഷി ശാസ്ത്രഞ്ജനുമാണ് എംഎസ് സ്വാമിനാഥൻ
സാങ്കേതിക വിദ്യയുടെ അവലംബം വഴി ഇന്ത്യയിലെ കൃഷി ഒരു ആധുനിക വ്യാവസായിക സംവിധാനമാക്കി മാറ്റിയതാണ് ഹരിത വിപ്ലവം
തമിഴ്നാട്ടിലെ കുംഭകോണമാണ് എംഎസ് സ്വാമിനാഥൻ ജനിച്ചതെങ്കിലും അദ്തദേഹത്തിൻറെ തറവാട് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പാണ്
ടൈം മാഗസിൻറെ ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള 20 പേരിൽ സ്വാമിനാഥനുമുണ്ടായിരുന്നു. ഇദ്ദേഹത്തെ കൂടാതെ മഹാത്മഗാന്ധിയും ടാഗോറുമായിരുന്നു മറ്റ് ഇന്ത്യക്കാർ
ബംഗാളിലെ മഹാക്ഷാമകാലമാണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയത്. ഇത് പിന്നീട് അദ്ദേഹത്തെ ഹരിത വിപ്ലവം വരെ എത്തിച്ചു
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ,റമൺ മാഗ്സസെ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്