കേരളത്തിലെ ആദ്യത്തെ ഫെറാറി റോമ സ്പോർട്സ് കാർ സ്വന്തമാക്കി സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്‌ടറും വാഹനപ്രേമിയുമായ ഡോ. വിജു ജേക്കബ്. ഏകദേശം 4.20 കോടി രൂപ വിലമതിക്കുന്ന വാഹനമാണ് ഇത്.
3 ഡോർ സ്പോർട്സ് കൂപെ കാറാണ് ഫെറാറി റോമ. 3.9 ലിറ്റർ ടർബോചാർജ്ഡ് V8 എഞ്ചിനാണ് റോമയ്ക്ക് കരുത്തേകുന്നത്. 612 bhp കരുത്തിൽ 760Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിനാണ് ഈ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.
3.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും 9.3 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും ഈ വാഹനത്തിന് കൈവരിക്കാം. മണിക്കൂറിൽ 320 കിലോമീറ്ററാണ് റോമയുടെ ഏറ്റവും ഉയർന്ന വേഗത
ടൈറ്റാനിയും ഗ്രേ മെറ്റാലിക്ക് നിറത്തിലുള്ള ഫെറാറി റോമയുടെ ഇൻ്റീരിയർ ബ്ലൂ മെഡിയോ ലെതറിലാണ് തീർത്തിരിക്കുന്നത്.
അഡാപ്റ്റീവ് എൽഇഡി ഹെഡ്ലാമ്പുകൾ, ഷാർക്ക്-നോസ് ഗ്രിൽ, ക്വാഡ്-എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്‌ലേഡ് റിയർ വീൽ ആർച്ചുകൾ, ലോ ഡ്രാഗ് ഉൾപ്പെടുന്ന റിയർ സ്പോയിലർ എന്നിവയാണ് ഫെറാറി റോമയുടെ പ്രധാന എക്സ്റ്റീരിയർ ഫീച്ചറുകൾ.
16 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മുൻസീറ്റുകൾക്ക് ഹീറ്റിംഗ്, വെന്റിലേഷൻ ഫംഗ്ഷൻ, ഡ്യുവൽ-സോൺ ടെമ്പറേച്ചർ കൺട്രോൾ, F1 കാറുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഡ്രൈവിംഗ് മോഡ് സെലക്ടർ എന്നിവയാണ് ഇൻ്റീരിയറിലുള്ളത്.
മെർസിഡീസ് മെയ്ബാക്ക് GLS 600, ജി-വാഗൺ, ബിഎംഡബ്ല്യു, വോൾവോ, റേഞ്ച് റോവർ തുടങ്ങി നിരവധി അത്യാഡംബര വാഹനങ്ങളുടെ ഒരു നിര തന്നെ ഡോ. വിജു ജേക്കബിൻ്റെ ഗാരേജിലുണ്ട്.
സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് ആരംഭിച്ച് ഭക്ഷ്യ മേഖലയും കടന്ന് ഹോസ്പ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, പവർ ജനറേഷൻ എന്നിങ്ങനെ വിവിധ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച വ്യവസായ ശൃംഖലയാണ് സിന്തൈറ്റ് ഗ്രൂപ്പ്.